ഐ.എൻ.ടി.യു.സി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; രണ്ടു പേർ പിടിയിൽ
text_fieldsതിരുവനന്തപുരം: കിള്ളിപ്പാലത്ത് ഐ.എൻ.ടി.യു.സി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. സജീവ്, ജയശങ്കർ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു.
പ്രതികളുടെ സുഹൃത്തിനെ ആക്രമിച്ച സംഭവത്തിൽ പ്രശ്ന പരിഹാര ചർച്ച നടത്താമെന്ന വ്യാജേന സതീഷിനെ കിള്ളിപ്പാലം ബണ്ട് റോഡിലേക്ക് വിളിച്ചു വരുത്തി കുത്തികൊല്ലുകയാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ബുധനാഴ്ച രാത്രി 10 മണിയോടെ കിള്ളിപ്പാലം ബണ്ട് റോഡിന് സമീപമാണ് ഐ.എൻ.ടി.യു.സി യൂനിയൻ അംഗമായ കാലടി ആറ്റുവരമ്പ് സ്വദേശി സതീഷ് കുമാറി(39)ന് കുത്തേറ്റത്. ഓട്ടോറിക്ഷയിൽ എത്തിയ രണ്ടു പേർ സതീഷിനെ കുത്തിയ ശേഷം കടന്നുകളയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സതീഷിനെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഫോർട്ട് പെലീസെത്തി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ഫോർട്ട് പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

