മദ്യലഹരിയിൽ വീടുകയറി ആക്രമണം; യുവാവ് അറസ്റ്റിൽ
text_fieldsരാജേഷ്
അഞ്ചൽ: മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും മാരകായുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാഹനം തകർക്കുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
തഴമേൽ ഞാറക്കാട് ചൂരക്കുളത്ത് മൂർത്തിക്കാവിനു സമീപം രാജേഷ് (33) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ രാജേഷ് വീടുകളിൽ കയറി സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുകയും അസഭ്യം പറയുകയും പെൺകുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പ്രതികരിച്ചവരുടെ വീടുകളിൽ കയറി മഴു കൊണ്ട് ഭിത്തിയിലും മറ്റും വെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ മഴു കൊണ്ട് വെട്ടിത്തകർക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

