അന്തർസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
text_fieldsബിഥാൻ ചന്ദ്ര സർക്കാർ
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഒരേ കെട്ടിടത്തിൽ വ്യത്യസ്ത മുറികളിൽ താമസിച്ചിരുന്ന ഇവർ തിങ്കളാഴ്ച രാത്രി പന്തളത്തെ ബാറിൽ ഒരുമിച്ചു മദ്യപിച്ചു. തുടർന്ന് സ്വകാര്യ ബസ്സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് മദ്യത്തിനു പണം നൽകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
തർക്കം അടിപിടിയിൽ കലാശിച്ചതോടെ പ്രതി കല്ലെടുത്ത് ഫനീന്ദ്രദാസിെൻറ തലക്കടിച്ചു. ഫനീന്ദ്രദാസിെൻറ ഫോണുമെടുത്ത് ഇയാൾ താമസിക്കുന്ന പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടത്തിലെത്തി. അവിടെ നിന്ന് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് പന്തളം ബാറിന് സമീപത്തെ തോന്നല്ലൂർ മൂലയിൽ ബന്ധു താമസിക്കുന്നിടത്തെത്തി കുളിച്ച് വസ്ത്രം മാറി. പുലർച്ച തന്നെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു.ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്ന സി.സി ടി.വി ദൃശ്യവും സംഭവസ്ഥലത്തെ ദൃശ്യവും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശപ്രകാരം അഡീഷനൽ എസ്.പി എൻ. രാജെൻറ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐ ബി.എസ്. ശ്രീജിത്, എ.എസ്.ഐമാരായ സന്തോഷ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.