Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; 12 പേർ കസ്റ്റഡിയിൽ

text_fields
bookmark_border
killed-brother
cancel

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം വാ​ട​ക​വീ​ട്ടി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് മ​ര​ണ​ത്തി​ൽ പൊ​ലീ​സ് സം​ശ​യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ല​ക്കേ​റ്റ അ​ടി​ക്കു​ശേ​ഷം ചോ​ര​വാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നീ​ലേ​ശ്വ​രം പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​ഥ​മി​ക​മാ​യി തെ​ളി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് വാ​ട​ക​വീ​ട്ടി​ൽ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന 12 തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

കോ​ട്ട​പ്പു​റം മു​സ്‍ലിം ലീ​ഗ് ഓ​ഫി​സി​ന് സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ലാ​ണ് ത​മി​ഴ്​​നാ​ട് മ​ധു​ര ഉ​സാം​ഭ​ട്ടി​ലെ മാ​ധു​രി​യു​ടെ മ​ക​ൻ ര​മേ​ശി​നെ (43) ശ​നി​യാ​ഴ്ച രാ​ത്രി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​യി​ൽ​നി​ന്നും ചെ​വി​യി​ൽ​നി​ന്നും ചോ​ര​വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കോ​ട്ട​പ്പു​റം മാ​ട്ടു​മ്മ​ൽ ക​ടി​ഞ്ഞി​മൂ​ല പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ത​മി​ഴ്​​നാ​ട് സ്വ​ദേ​ശി. മൂ​ന്നു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 12 പേ​ർ വാ​ട​ക​വീ​ട്ടി​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്‌. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ, ഇ​ൻ​സ്​​പെ​ക്ട​ർ കെ.​പി. ശ്രീ​ഹ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ടെ താ​മ​സി​ച്ച തൊ​ഴി​ലാ​ളി​ക​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderInterstate workerInterstate worker murder
News Summary - Interstate worker murder
Next Story