അന്തർസംസ്ഥാന തൊഴിലാളിയെ എയർഗൺ കൊണ്ട് വെടിവെച്ചു
text_fieldsപാവറട്ടി: അന്തർസംസ്ഥാന തൊഴിലാളിയെ എയർഗൺ കൊണ്ട് വെടിവെച്ചു. അസം സ്വദേശി മഹിബുൽ ഇസ്ലാമിനാണ് (28) വയറിന് വെടിയേറ്റത്. വെങ്കിടങ് തൊയക്കാവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തൊയക്കാവ് സ്വദേശി രാജേഷാണ് വെടിവെച്ചത്. പ്രതി ഒളിവിലാണ്. ഇയാൾക്കെതിരെ പാവറട്ടി പൊലീസ് കേസെടുത്തു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വയറിൽനിന്ന് വെടിയുണ്ട പുറത്തെടുത്തു.
രാജേഷിന്റെ വീടിനു സമീപം ജോലിക്കെത്തിയതായിരുന്നു മഹിബുൽ ഇസ്ലാമും മറ്റൊരാളും. ഇവർ തമ്മിൽ ഇതിനിടെ വഴക്കുണ്ടായി. വഴക്ക് തീർക്കാൻ രാജേഷ് ഇടപെട്ടു. തർക്കം രൂക്ഷമായതോടെ രാജേഷ് വീട്ടിനുള്ളിൽനിന്ന് എയർഗൺ കൊണ്ടുവന്ന് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

