കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsകബിൽ റഹ്മാൻ
കാളികാവ്: അരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയെ കാളികാവ് പൊലീസ് പിടികൂടി. ബംഗാൾ മുർശിദാബാദ് സ്വദേശി കബിൽ റഹ്മാനാണ് പിടിയിലായത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ ചോക്കാട് കല്ലാമൂല പാലത്തിനടുത്ത് ഇയാളെ സംശയ സാഹചര്യത്തിൽ കണ്ടതാണ് പിടികൂടാൻ ഇടയാക്കിയത്. 570 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കഞ്ചാവ് തൂക്കിവിൽക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇയാളിൽനിന്ന് കണ്ടെടുത്തു.
കാളികാവ് ഭാഗങ്ങളിൽ കൂലിപ്പണി നടത്തുന്നയാളാണ് പ്രതി. കാളികാവിലെ ലോഡ്ജിലാണ് ഇയാൾ താമസിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് കരുതുന്നു. കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളു. എസ്.ഐമാരായ ശശിധരൻ, പി. മുസ്തഫ, മനു ശ്രീധർ, ഷിഞ്ചു പ്രസാദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

