Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രൗൺഷുഗറുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
ബ്രൗൺഷുഗറുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel

കോതമംഗലം: 25 ഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ. അസം നാഗോൺ സ്വദേശി സദ്ദാം ഹുസൈനാണ് (28) പിടിയിലായത്.നെല്ലിക്കുഴിപഞ്ചായത്തി‍െൻറ ആയുഷ് പ്രാഥമിക ഹോമിയോപ്പതി കേന്ദ്രത്തി‍െൻറ മുന്നിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇയാളെ പരിശോധിച്ചതിൽനിന്ന് രണ്ട് പെട്ടികളിലായി പോക്കറ്റിൽ സൂക്ഷിച്ച ബ്രൗൺഷുഗർ കണ്ടെത്തുകയായിരുന്നു.

സദ്ദാം ഹുസൈൻ താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്ലാറ്റിലും എക്സൈസ് സംഘം പരിശോധന നടത്തി. ക്വറിയർ വഴി വ്യാപകമായി ബ്രൗൺഷുഗർ കേരളത്തിലേക്ക് എത്തുന്നതായി വ്യക്തമായിട്ടുണ്ട്. സി.ഐ എ. ജോസ് പ്രതാപ്, പ്രവന്‍റിവ് ഓഫിസർമാരായ നിയാസ്, ജയ് മാത്യു, സിന്നീഖ്, സി.ഇ.ഒമാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Interstate worker arrested with brown sugar
Next Story