പോക്സോ കേസിൽ അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsരഞ്ജിത് രജോയാര്
കുറവിലങ്ങാട്: പ്രായപൂർത്തിയാകാത്ത അന്തർസംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്തർസംസ്ഥാന തൊഴിലാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ രഞ്ജിത് രജോയാര് (28) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് രണ്ടുവയസ്സുള്ള ഇളയ സഹോദരെൻറ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് വെസ്റ്റ് ബംഗാളിൽ നിന്നാണ് പിടികൂടിയത്.
കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമൽ ബോസ്, എ.എസ്.ഐമാരായ സാജുലാല് കെ.എം, വിനോദ് ബി.പി, സി.പി.ഒ സിജു എം.കെ, ഹോം ഗാർഡ് സാജു ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

