Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅന്തർ സംസ്ഥാന മോഷ്ടാവ്...

അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
cancel
camera_alt

ക്രി​സ്റ്റ​ഫ​ർ

കാ​യം​കു​ളം: ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. മ​ല​ങ്ക​ര കാ​ത്ത​ലി​ക് പ​ള്ളി​യി​ലും ഗ​വ. യു.​പി സ്കൂ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വാ​യ ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി കി​ള്ളി​യൂ​ർ ചൂ​ട്ടാ​ൽ പാ​ല​വി​ള കു​രി​ശ​ടി​ക്ക് സ​മീ​പം പു​ല്ലു​വി​ള പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ശെ​ൽ​വ​രാ​ജ് എ​ന്ന ക്രി​സ്റ്റ​ഫ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്​​ടോ​ബ​ർ12 നാ​യി​രു​ന്നു സം​ഭ​വം.

മ​ല​ങ്ക​ര കാ​ത്ത​ലി​ക് പ​ള്ളി​യു​ടെ വാ​തി​ലി​ന്റെ പാ​ളി പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി വ​ഞ്ചി​ക്കു​റ്റി​യി​ൽ​നി​ന്ന്​ 3000 രൂ​പ​യും സ്കൂ​ളി​ലെ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ ഓ​ടാ​മ്പ​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 19,690 രൂ​പ​യും 7500 രൂ​പ വീ​തം വി​ല വ​രു​ന്ന ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കി​ല്ല. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ ഇ​യാ​ൾ​ക്കാ​യി ഡി​വൈ.​എ​സ്.​പി അ​ല​ക്സ് ബേ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​ര​വെ തി​രു​വ​ല്ല പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Interstate thief
News Summary - Interstate thief arrested
Next Story