രാസലഹരിയുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsമുഹമ്മദ് മൗസും റെജി
ചങ്ങനാശ്ശേരി: പുതുവത്സരാഘോഷത്തിന് എത്തിച്ച രാസലഹരിയുമായി അന്തർ സംസ്ഥാന തൊഴിലാളിയെ എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് സി.പി. പ്രവീണിന്റെ നേതൃത്വത്തിൽ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് മൗസും റെജിയാണ് (30) പിടിയിലായത്.
പായിപ്പാടുള്ള അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ചില്ലറ വില്പനക്കായി സൂക്ഷിച്ച 1.501 ഗ്രാം ബ്രൗണ്ഷുഗർ, രാസലഹരി, എക്സ്റ്റസി പില് എന്നിവയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. 21,000 രൂപയും കണ്ടെടുത്തു. പ്രിവന്റിവ് ഓഫിസര് എ.എസ്. ഉണ്ണികൃഷ്ണന്, സിവില് എക്സൈസ് ഓഫിസര്മാരായ ഡി. സുമേഷ്, സുഭാഷ്, ഷിജു, അമല്ദേവ് എന്നിവരും പരിശോധനയില് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

