Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാത്രികാല പരിശോധന; മാനിന്റെ കൊമ്പും എല്ലുകളുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
രാത്രികാല പരിശോധന; മാനിന്റെ കൊമ്പും എല്ലുകളുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
cancel

ആ​ലു​വ: പ​ട്ട​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ പ​തി​നാ​റോ​ളം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും, മാ​നി​ന്റെ കൊ​മ്പും എ​ല്ലു​ക​ളും ആ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും പൊ​ലീ​സ് പി​ടി​യി​ൽ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ലു​വ ഡി​വൈ.​എ​സ്.​പി ബൈ​ജു പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ലു​വ പ​ട്ട​ണ​ത്തി​ലും പ​രി​സ​ര​ത്തും പൊ​ലീ​സ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ല് സം​ഘ​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ന​ട​ത്ത​റ വെ​ള്ള​റ അ​ക്ഷ​യ് (21) നെ ​പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ​ധ​ശ്ര​മ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 16 ഓ​ളം കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ന​ര​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു അ​ക്ഷ​യ്. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഒ​ല്ലൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി. റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ചോ​ട്ടു കു​മാ​റി​ൽ നി​ന്ന് മാ​നി​ന്റെ കൊ​മ്പു​ക​ളും എ​ല്ലു​ക​ളും പി​ടി​കൂ​ടി​യ​ത്. അ​തി​ര​പ്പ​ള്ളി​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ​ക്ക് ഇ​ത് ല​ഭി​ച്ച​തെ​ന്ന് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ചോ​ട്ടു​കു​മാ​റി​നെ വ​നം വ​കു​പ്പി​ന് കൈ​മാ​റി. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്റ്റാ​ൻ​ഡി​ന​ക​ത്ത് ക​ഞ്ചാ​വ് വ​ലി​ച്ച​വ​രും പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​വ​രെ വി​ശ​ദ​മാ​യി പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഡി​വൈ.​എ​സ്.​പി ബൈ​ജു പൗ​ലോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ സി.​ഐ പി.​എം. ഷ​മീ​ർ, എ​സ്.​ഐ​മാ​രാ​യ ര​ഞ്ജി​ത്ത് മാ​ത്യു, വി.​ആ​ർ. വി​ഷ്ണു, കെ.​കെ. സ​ജീ​ഷ്, അ​നൂ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പൊ​ലീ​സ് ടീം ​നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ​നി​ത പൊ​ലീ​സ് ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. വൈ​കി​ട്ട് ഏ​ഴു​മ​ണി​യോ​ടെ ആ​രം​ഭി​ച്ച് അ​ർ​ദ്ധ​രാ​ത്രി ക​ഴി​ഞ്ഞും നീ​ണ്ടു. മാ​ർ​ക്ക​റ്റ് പ​രി​സ​രം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ഇ​ട​വ​ഴി​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്റ്റാ​ൻ​ഡ്, ഓ​വ​ർ ബ്രി​ഡ്ജ്, മെ​ട്രോ സ്റ്റേ​ഷ​ൻ, മാ​ർ​ക്ക​റ്റ് പ​രി​സ​രം, ബാ​ങ്ക് ക​വ​ല, പ്രൈ​വ​റ്റ് ബ​സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്ന് ഡി​വൈ.​എ​സ്.​പി ബൈ​ജു പൗ​ലോ​സ് പ​റ​ഞ്ഞു. സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും മ​റ്റും താ​വ​ള​മാ​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ കാ​ടു​വെ​ട്ടി തെ​ളി​ക്കാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കും മു​ൻ​സി​പ്പ​ൽ അ​ധി​കൃ​ത​ർ​ക്കും പൊ​ലീ​സ് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inter state worker caught with deer antlers and bones
Next Story