Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകള്ളനോട്ടുകളുമായി...

കള്ളനോട്ടുകളുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
Inter state worker arrested with counterfeit notes
cancel
camera_alt

അ​ഷ്റ​ഫു​ൽ ആ​ലം

തിരൂരങ്ങാടി: ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളുമായി അന്തർ സംസ്ഥാന തൊഴിലാളിയെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബർകറാണി മോറിഗോവൺ അഷ്‌റഫുൽ ആലം (32) ആണ് പിടിയിലായത്. തിരൂരങ്ങാടി ഓറിയന്റൽ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇയാളിൽനിന്ന് 1,07,000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. 500 രൂപയുടെ 178ഉം 200 രൂപയുടെ 90ഉം നോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി പൊലീസ് പരിശോധന നടത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter state workercounterfeit notes
News Summary - Inter-state worker arrested with counterfeit notes
Next Story