കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍
text_fieldsറോഹന്‍ പ്രധാൻ
പെരുമ്പാവൂര്‍: എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 6.530 കിലോഗ്രാം കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡിഷ കാണ്ഡമാല്‍ റോഹന്‍ പ്രധാനാണ് (21) പിടിയിലായത്. നാട്ടില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ് അന്തര്‍ സംസ്ഥാനക്കാര്‍ക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം 3. 560 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശിയില്‍നിന്നും ലഭിച്ച കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാഡോ സംഘം നടത്തിയ അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് വഴിതെളിയിച്ചത്. ഇന്‍സ്പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റെജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ജെ.പദ്മഗിരീശന്‍, പി.ടി. രാഹുല്‍, കെ.എ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

