5.8 കിലോ കഞ്ചാവുമായി അതിഥിതൊഴിലാളി പിടിയില്‍
text_fieldsഅബുതാലിബ് അലി
കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് വില്ലേജ് ഓഫിസിന് സമീപം 5.830 കിലോഗ്രാം കഞ്ചാവുമായി അതിഥിതൊഴിലാളി എക്സൈസിന്റെ പിടിയിൽ. ആസാം സ്വദേശി അബുതലിബ് അലി(26)യെയാണ് കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി നാട്ടിൽ നിന്നെത്തിയ ഇയാൾ കഞ്ചാവുമായി റെയിൽവെ സ്റ്റേഷനിൽ നിന്നും പന്നേൻപാറയിലെ താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്നു. ഇതിനിടയിലാണ് ദേശീയപാതയിൽ പട്രോളിങ് നടത്തുന്ന എക്സൈസ് സംഘം സംശയം തോന്നി പ്രതിയെ പരിശോധിച്ചത്. ഒറീസയിൽ നിന്നും കഞ്ചാവെത്തിച്ച് ചെറുകവറുകളിലാക്കി നഗരത്തിലും പരിസരപ്രദേശങ്ങളിലും ചില്ലറ വിൽപന നടത്തിവരികയായുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു.
പന്നേൻപാറ റെയിൽവെ ഗേറ്റിന് സമീപത്ത് തയ്യിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സർവഞ്ജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. രജിത്ത് കുമാർ, എം. സജിത്ത്, സി.എച്ച് റിഷാദ്, സി. അജിത്ത് എന്നിവരടങ്ങുന്നസംഘമാണ് പ്രതിയെ പിടികൂടിയത്.

