അധിക്ഷേപ വാട്സ്ആപ് സന്ദേശം: ബി.ജെ.പി പ്രവർത്തകനെതിരെ കേസ്
text_fieldsപട്ടിമറ്റം: കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്സ്ആപ് ഗ്രൂപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ ചന്ദ്രലാൽ എന്നയാൾക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ-മത പ്രതിനിധികൾ അംഗങ്ങളായ ‘പൊളിറ്റിക്കൽ 26’ ഗ്രൂപ്പിലൂടെയായിരുന്നു അപകീർത്തികരമായ പ്രചാരണം.
ഇരുവിഭാഗം ജനങ്ങൾക്കിടയിൽ സ്പർധയും പ്രകോപനവും സൃഷ്ടിച്ച് ക്രമസമാധാന തകർച്ച ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദേശമയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ഐരാപുരം മണ്ഡലം പ്രസിഡന്റ് ഷാഹിർ മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

