
കുറ്റകൃത്യപരിപാടികൾ പ്രചോദനമായി; കളിത്തോക്ക് ചൂണ്ടി കവർച്ച നടത്തിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കുറ്റകൃത്യപരിപാടികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കവർച്ച പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ. മഴക്കോട്ടും മാസ്കും ധരിച്ച് സ്കൂട്ടറിലെത്തി കളിത്തോക്ക് ചൂണ്ടിയായിരുന്നു ഇവരുടെ മോഷണം.
ഡൽഹിയിലെ ജ്വല്ലറി ഷോപ്പുകളിൽ ഇവർ ഇത്തരത്തിൽ കവർച്ച നടത്തിയിരുന്നു. കൂടാതെ വിവിധ സ്റ്റോറുകളിലും ഇവർ മോഷണം നടത്തിയിരുന്നു. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച സ്കൂട്ടറിലെത്തിയാണ് ഇവരുടെ മോഷണമെന്നും തെക്കൻ ഡൽഹി ഡി.സി.പി അതുൽ താക്കുർ പറഞ്ഞു.
അടുത്തിടെ ഇവരും േഗ്രറ്റർ കൈലാഷ് പ്രദേശത്ത് മോഷണം നടത്തിയിരുന്നു. വെള്ള സ്കൂട്ടറിലെത്തി മോഷണം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് കടയുടമ െപാലീസിൽ പരാതി നൽകുകയായിരുന്നു. വെള്ള സ്കൂട്ടറിൽ സഞ്ചരിക്കുന്ന രണ്ടു യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.
പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ബിഹാർ സ്വദേശികളായ ധീരജും പങ്കജും പിടിയിലാകുകയായിരുന്നു. ഹരിയാനയിലെ പാനിപത്തിൽനിന്നാണ് ധീരജിനെ അറസ്റ്റ് ചെയ്തത്. പങ്കജ് യു.പിയിലെ നോയിഡയിൽനിന്നും.
ഇവരിൽനിന്ന് ഒരു കളിത്തോക്കും പൊലീസ് കണ്ടെടുത്തു. കുറ്റം നടത്താൻ ഉപയോഗിച്ച മഴക്കോട്ടും സ്കൂട്ടറും പൊലീസ് കണ്ടുകെട്ടി. ഇവരിൽനിന്ന് മോഷണ മുതലും പൊലീസ് കണ്ടെടുത്തതായാണ് വിവരം. വിവിധ ഇടങ്ങളിൽ ഇവർ നേരത്തേ കവർച്ച നടത്തിയതായും ഇന്‍റർനെറ്റിലെ കുറ്റകൃത്യ പരിപാടികൾ കണ്ടാണ് തങ്ങൾ മോഷണത്തിനിറങ്ങിയതെന്നും അവർ പൊലീസിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
