Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത്​ പരിശോധന​; ബ്രൗൺ ഷുഗറും ആയുധങ്ങളും പിടികൂടി

text_fields
bookmark_border
Inspection at residence of inter state workers Brown sugar and weapons seized
cancel
camera_alt

ക​രി​മു​ക​ളി​ൽ അന്തർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട് വ​ള​ഞ്ഞ പൊ​ലീ​സ്

പ​ള്ളി​ക്ക​ര: ക​രി​മു​ക​ളി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ പൊ​ലീ​സ് റെ​യ്​​ഡ്. 11 പേ​ർ പി​ടി​യി​ൽ. 34,000 രൂ​പ​യും ബ്രൗ​ൺ ഷു​ഗ​റും ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി. ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡി.​സി.​പി ശ​ശി​ധ​ര‍െൻറ നേ​തൃ​ത്വ​ത്തി​ലെ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും അ​മ്പ​ല​മേ​ട് പൊ​ലീ​സും ന​ട​ത്തി​യ റെ​യ്​​ഡി​നെ തു​ട​ർ​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ പൊ​ലീ​സ് വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു. അ​സം സ്വ​ദേ​ശി​ക​ളാ​യ മു​മ്പി​ൾ ഹു​സൈ​ൻ (35), സാ​ദു​ൽ ഇ​സ്ലാം (40), രാ​ജീ​വ് ബു​ൾ (21), ഹ​ബീ​ബു റ​ഹ്മാ​ൻ (38) സ​ക്കീ​ർ ഹു​സൈ​ൻ (30), അ​ബ്​​ദു​ൽ അ​ലി (30), ഹ​ബീ​ബു റ​ഹ്മാ​ൻ (36), മു​ക് ദി​ദു​ൽ ഇ​സ്ലാം (27), അ​സീ​ബു​ള്ള ( 30 ), ഐ ​നൂ​ൽ അ​ബ്​​ദു​ള്ള (20), നി​യാ​സു​ൽ റ​ഹ്മാ​ൻ ( 40 ) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ മു​ത​ൽ ഈ ​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി​യി​ൽ വ​ൻ തു​ക വെ​ച്ച് ശീ​ട്ട് ക​ളി​യും മ​യ​ക്ക്മ​രു​ന്നും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​വും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ​ക്ക് ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഓ​ടി​ച്ച് പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ട് ഷാ​ഡോ പൊ​ലീ​സി​ന് ചെ​റി​യ പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി മ​യ​ക്ക് മ​രു​ന്നും പ​ണം വെ​ച്ചു​ള്ള ചീ​ട്ടു​ക​ളി​യും വ്യാ​പ​ക​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugarInter state workers
News Summary - Inspection at residence of inter-state workers; Brown sugar and weapons seized
Next Story