കുപ്രസിദ്ധ മോഷ്്ടാവ് വിശ്വനാഥൻ അറസ്റ്റിൽ
text_fieldsവിശ്വനാഥൻ
പാലക്കാട്: കുപ്രസിദ്ധ മോഷ്്ടാവ് മംഗലംഡാം സ്വദേശി വിശ്വനാഥനെ (47) വ്യാഴാഴ്ച രാത്രി നടത്തിയ പരിേശാധനയിൽ പാലക്കാട് ടൗൺ സൗത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പ്രതിയെ ചോദ്യം ചെയ്തതിൽ വിവിധ ജില്ലകളിലെ നിരവധി മോഷണക്കേസ്സുകൾക്ക് തുമ്പായതായി പൊലീസ് പറഞ്ഞു. അഞ്ച് ക്ഷേത്രങ്ങളും അഞ്ചു വീടുകളും കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്്ടിച്ചതായി ഇയാൾ മൊഴി നൽകി.
മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മോഷണം നടത്തിയിരുന്നത്. മാർച്ചിൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയ വിശ്വനാഥൻ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ലോഡ്ജുകളിൽ താമസിച്ചായിരുന്നു മോഷണം ആസൂത്രണം ചെയ്തിരുന്നത്. മാർച്ചിൽ പാലക്കാട് സിവിൽ സ്റ്റേഷന് പിറകിലുള്ള വീട്ടിൽ കയറി പണവും സ്വർണവും വാച്ചും മോഷ്ടിച്ചതും ഏപ്രിലിൽ പെരിന്തൽമണ്ണ ശിവക്ഷേത്രത്തിെൻറ ഓഫിസ് കുത്തിത്തുറന്ന് 50,000 രൂപ മോഷ്്ടിച്ചതും വിശ്വനാഥനാണെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലുകൾ കണ്ടെടുത്തു.
പാലക്കാട് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 50 മോഷണക്കേസ്സുകളുണ്ട്. പാലക്കാട് ഡിവൈ.എസ്.പി ശശികുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ എന്നിവരുടെ മേൽനോട്ടത്തിൽ പാലക്കാട് സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, സബ് ഇൻസ്പെക്ടർ രമ്യാ കാർത്തികേയൻ, എ.എസ്.െഎ ശശി, എസ്.സി.പി.ഒ രമേഷ്, ഗീത ഡാൻസാഫ്, സ്ക്വാഡ് അംഗങ്ങളായ എസ്. ജലീൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. ഷനോസ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.