Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാനഡയിൽ ഇന്ത്യൻ യുവതി...

കാനഡയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
കാനഡയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ
cancel

ന്യൂഡൽഹി: കാനഡയിലെ വീട്ടിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. പഞ്ചാബ് ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിയായ ദമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്.

ഭർത്താവ് 22കാരനായ റിതീഷ് കുമാറിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദമൻപ്രീത് കൗറിനെ ജൂലൈ ഒമ്പതിന് വൈകീട്ട് സിൽവർബെറി മേഖലയിലെ വീട്ടിൽ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 12ന് മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു.

യുവതിയുമായി അടുത്ത ബന്ധമുള്ള ഒരാളാണ് കൊല ചെയ്തതെന്നും മറ്റാർക്കും പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ധനസമാഹരണം നടക്കുന്നുണ്ട്. നാട്ടിലെത്തിക്കാനുള്ള ഭാരിച്ച തുക കുടുംബത്തിന് താങ്ങാത്ത സാഹചര്യത്തിലാണ് ധന സമാഹരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaCrime NewsWoman deathMurder NewsHusband arrested
News Summary - Indian Woman Killed in Canada, Husband Arrested for Murder
Next Story