Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആസ്ട്രേലിയയിൽ യുവതി...

ആസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജൻ ഡൽഹിയിൽ പിടിയിൽ

text_fields
bookmark_border
ആസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജൻ ഡൽഹിയിൽ പിടിയിൽ
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട ടോ​യാ കോ​ർ​ഡി​ങ്ലെ, പ്രതി ര​ജ്‍വി​ന്ദ​ർ സി​ങ്

ന്യൂഡൽഹി: ആസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ട കേസിൽ അഞ്ചരക്കോടി രൂപ (10 ലക്ഷം ആസ്ട്രേലിയൻ ഡോളർ) ഇനാം പ്രഖ്യാപിക്കപ്പെട്ട പ്രതിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ഇന്ത്യൻ വംശജനായ യുവാവിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ആസ്ട്രേലിയൻ പൗരനും നഴ്സുമായ രജ്‍വിന്ദർ സിങ് (38) ആണ് പിടിയിലായത്. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു. തുടർന്ന് ഡൽഹി പട്യാല കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ​

2018 ഒക്ടോബറിൽ ക്വീൻസ്‍ലാൻഡിലെ ബീച്ചിൽ ടോയാ കോർഡിങ് ലെ എന്ന 24കാരി കൊല്ലപ്പെട്ട സംഭവത്തിലാണ് രജ്‍വിന്ദറിനെതിരെ അന്വേഷണമെത്തിയത്. യുവതി കൊല്ലപ്പെട്ട് രണ്ടുദിവസം കഴിഞ്ഞ് ഇയാൾ തന്റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തിൽ നവംബറിൽ ആസ്ട്രേലിയൻ ഹൈകമീഷനാണ് പ്രതിയെ പിടികൂടുന്നവർക്ക് ഇനാം വാഗ്ദാനം ചെയ്തത്.

Show Full Article
TAGS:murder crime news crime 
News Summary - Indian-origin murder suspect arrested in Delhi
Next Story