Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു

text_fields
bookmark_border
Indian man shot dead by thieves in America
cancel

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് 23കാരനായ ഇന്ത്യക്കാരൻ മരിച്ചു. ഞായറാഴ്ച രാത്രി പ്രിൻസ്റ്റൺ പാർക്കിലാണ് സംഭവം.

ദേവ്ശിഷ് നന്ദേപുവാണ് മരിച്ചതെന്ന് ചിക്കാഗോ പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകളോടെ ഓക്ക് ലോണിലെ ക്രൈസ്റ്റ് മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവ്ശിഷ് തിങ്കളാഴ്ച പുലർച്ചെ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

നന്ദേപുവും സുഹൃത്തും പാർക്കിങ്ങിനു സമീപം ഇരിക്കുന്നതിനിടെ വാഹനത്തിലെത്തിയ ആക്രമി സംഘമാണ് വെടിയുതിർത്തത്. തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്നതിനിടെയാണ് വെടിയുതിർത്തത്. നെഞ്ചിനു വെടിയേറ്റ സുഹൃത്ത് തീവ്രപരിചരണ വിഭാഗത്തിലാണ്.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്ത്ട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian man shot dead by thieves in America
Next Story