Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനിയോട്...

വിദ്യാർഥിനിയോട് അപമര്യാദ; സഹപാഠി അറസ്റ്റിൽ

text_fields
bookmark_border
jose
cancel
camera_alt

ആ​ന്‍റണി ജോ​സ്

കൊച്ചി: എറണാകുളം ഗവ. ലോ കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹപാഠി അറസ്റ്റിൽ. ലോ കോളജിൽ അഞ്ചാംവർഷ നിയമവിദ്യാർഥിയായ തട്ടേക്കാട് പാലമറ്റം സ്വദേശി ആന്‍റണി ജോസിനെയാണ് (26) എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊട്ടിക്കലാശത്തിനിടെ പ്രതി ക്ലാസ് മുറിയിലിരുന്ന് എഴുതുകയായിരുന്ന പെൺകുട്ടിയെ അപമാനിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തിനുപിന്നാലെ വിദ്യാർഥികൾക്കിടയിൽ വാക്കേറ്റമുണ്ടാവുകയും തെരഞ്ഞെടുപ്പിന് മുന്നോടിയായി കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംഭവസ്ഥലത്തെത്തി സ്റ്റേഷനിൽ വിവരം നൽകുകയുമായിരുന്നു.പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അറസ്റ്റെന്ന് സി.ഐ വിജയ്ശങ്കർ പറഞ്ഞു. രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassmentClassmate arrested
News Summary - Indecent exposure to student; Classmate arrested
Next Story