ബാലികയോട് അപമര്യാദ; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsജയപാലൻ
എരുമേലി: ശബരിമല തീർഥാടകയായ എട്ടു വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. മധുര രാജ്നാഥ് സ്വദേശി ജയപാലനാണ് (31) അറസ്റ്റിലായത്. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ താൽക്കാലിക ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കോഴിക്കോട്ടുനിന്ന് എത്തിയ അയ്യപ്പഭക്തർ ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ജയപാലൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ജയപാലനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുെന്നന്ന് എരുമേലി എസ്.എച്ച്.ഒ എം.മനോജ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്ന് പൊലീസ് ഹോട്ടൽ അടപ്പിച്ചു.