Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​ദ്യാ​ര്‍ഥി​നി​യോ​ട്...

വി​ദ്യാ​ര്‍ഥി​നി​യോ​ട് അ​ശ്ലീ​ല പെ​രു​മാ​റ്റം; പ്രി​ന്‍സി​പ്പ​ൽ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: വി​ദ്യാ​ര്‍ഥി​നി​യോ​ട് ഫോ​ണി​ല്‍ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ച ഗ​വ. സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ലി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യാ​ദ്ഗി​ർ മൊ​റാ​ര്‍ജി ദേ​ശാ​യി റെ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ ഗാ​ല​പ്പ പൂ​ജാ​രി​യെ​യാ​ണ് പോ​ക്‌​സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ര്‍ 26നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​ത്രി 10ഓ​ടെ വ​നി​ത ഹോ​സ്റ്റ​ല്‍ വാ​ര്‍ഡ​നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഹോ​സ്റ്റ​ലി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പെ​ണ്‍കു​ട്ടി​ക്ക് ഫോ​ണ്‍ കൈ​മാ​റാ​ന്‍ പ്രി​ൻ​സി​പ്പ​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും പെ​ണ്‍കു​ട്ടി​യോ​ട് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ത​ന്റെ മു​റി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

വി​ദ്യാ​ര്‍ഥി​നി ഇ​ക്കാ​ര്യം ത​ന്റെ സു​ഹൃ​ത്തു​ക്ക​ളെ​യും വാ​ര്‍ഡ​നെ​യും അ​റി​യി​ച്ചു. വാ​ര്‍ഡ​ന്‍ ജി​ല്ല വ​നി​ത-​ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യെ വി​വ​ര​മ​റി​യി​ച്ചു. ജി​ല്ല വ​നി​ത-​ശി​ശു സം​ര​ക്ഷ​ണ സ​മി​തി ഓ​ഫി​സ​ര്‍ സ്‌​കൂ​ളി​ലെ​ത്തി പെ​ണ്‍കു​ട്ടി​യി​ല്‍നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ച​ശേ​ഷം യാ​ദ്ഗി​ര്‍ വ​നി​ത പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച പ്രി​ന്‍സി​പ്പ​ലി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച​ശേ​ഷം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Principalarrested
News Summary - Indecent behavior with student; Principal under arrest
Next Story