Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് ട്രെയിന്‍തട്ടി മരിച്ച സംഭവം; രണ്ടുപേര്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
കഴിഞ്ഞദിവസം 11പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
യുവാവ് ട്രെയിന്‍തട്ടി മരിച്ച സംഭവം; രണ്ടുപേര്‍കൂടി അറസ്റ്റില്‍
cancel

അമ്പലപ്പുഴ: യുവാവ് ട്രെയിന്‍തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സിജോ, ജിത്തു എന്നിവരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തിൽവിട്ടു.

പുന്നപ്ര പുതുവല്‍ ബൈജുവിന്‍റെ മകന്‍ ശ്രീരാജാണ് (നന്ദു) ആണ് കഴിഞ്ഞദിവസം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സുഹൃത്തുക്കളായ രണ്ടുപേര്‍ തന്നെ മർദിച്ചതായും പറഞ്ഞു. തുടര്‍ ആക്രമണം ഉണ്ടാകാനിടയുണ്ടെന്നുഭയന്ന് നന്ദു ആത്മഹത്യ ചെയ്തതാകാമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് സഹോദരി പുന്നപ്ര പൊലീസില്‍ പരാതിനല്‍കിയത്.

നന്ദുവിന്‍റെ സഹോദരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം 11പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - incident where a young man was hit by a train Two more people were arrested
Next Story