Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെട്രോൾ പമ്പ്...

പെട്രോൾ പമ്പ് ജീവനക്കാരിയുടെ ബാഗിൽനിന്ന് മാ​ല മോഷ്ടിച്ച സംഭവം; പൊ​ലീ​സ് ക​ണ്ടെ​ടു​ത്തത് മുക്കുപണ്ടമെന്ന് യുവതിയുടെ മൊഴി

text_fields
bookmark_border
Noufal
cancel
camera_alt

നൗ​ഫ​ൽ

കൊ​ടു​വ​ള്ളി: ക​ഴി​ഞ്ഞ​ദി​വ​സം വെ​ണ്ണ​ക്കാ​ട് പെ​ട്രോ​ൾ പ​മ്പി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വ്. ക​വ​ർ​ച്ച ചെ​യ്ത മാ​ല മു​ക്കു​പ​ണ്ടം. സ്വ​ർ​ണ മാ​ല യു​വ​തി​യു​ടെ ബാ​ഗി​ൽ​നി​ന്ന് അ​മ്മ എ​ടു​ത്തി​രു​ന്ന​ത് യു​വ​തി അ​റി​ഞ്ഞി​രു​ന്നി​ല്ല. മോ​ഷ്ടാ​ക്ക​ളാ​യ ര​ണ്ടു​പേ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് മാ​ല പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് യു​വ​തി പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി ചു​ണ്ട​പ്പു​റം സ്വ​ദേ​ശി​നി​യു​ടെ ബാ​ഗി​ൽ​നി​ന്ന് ഒ​ന്നേ​കാ​ൽ പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല​യും പ​ണ​വും ക​വ​ർ​ന്ന​താ​യ പ​രാ​തി കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ ല​ഭി​ച്ച​ത്. വൈ​കീ​ട്ട് ആ​റോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ പോ​കാ​നാ​യി ബാ​ഗ് എ​ടു​ത്ത​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​ത് സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പു​തു​പ്പാ​ടി ഈ​ങ്ങാ​പ്പു​ഴ നെ​ല്ലി​ക്കു​ന്ന​ൻ വീ​ട്ടി​ൽ പി.​എം. നൗ​ഫ​ൽ, ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 17 കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ബൈ​ക്കും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​നി​ടെ​യാ​ണ് യു​വ​തി സ്റ്റേ​ഷ​നി​ലെ​ത്തി ക​വ​ർ​ച്ച ചെ​യ്ത മാ​ല മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മൊ​ഴി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol PumpPoliceStealing NecklaseEmployee's bagduplicate necklace
News Summary - Incident of stealing a necklace from a petrol pump employee's bag; The woman's statement that the police found it was a gun
Next Story