ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റ സംഭവം: പ്രതി അറസ്റ്റിൽ
text_fieldsകുഞ്ഞൻ
മേലാറ്റൂർ: ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റ് പരിക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരകുണ്ട് ചുള്ളിയോട് പുൽവെട്ട കൈതക്കുള്ളിൽ വീട്ടിൽ കുഞ്ഞനെയാണ് (40) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് പിടികൂടിയ പ്രതിയെ ഉച്ചക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും വാക് തർക്കമുണ്ടായത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അസം ലഹാരിഗഢ് സ്വദേശി ജംഷദ്ഖാന്റെ മകൻ ഹമീദുൽ ഇസ്ലാമിനാണ് (39) കുത്തേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്താണ് സംഭവം. ഇരിങ്ങാട്ടിരിയിൽ താമസിച്ച് ജോലി ചെയ്തുവരുന്ന ഹമീദുൽ ഇസ്ലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.
പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ ഷിജോ സി. തങ്കച്ചൻ, ഉല്ലാസ് ബാബു, എസ്.സി.പി.ഒ അനീഷ് പീറ്റർ, സി.പി.ഒ പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

