Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനികളെ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsbookmark_border
സൽമാൻ
Listen to this Article
താമരശ്ശേരി: വിദ്യാർഥിനികളെ റോഡിൽവെച്ച് കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിലെ അസ്മോളി ഓബ്രി സ്വദേശി സൽമാനെയാണ് (22) പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകീട്ട് കൂട്ടുകാരിക്കൊപ്പം തച്ചംപൊയിലിൽനിന്ന് ഈർപ്പോണ ഭാഗത്തേക്ക് നടന്നുപോകുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചത്. വിദ്യാർഥിനികൾ ബഹളംവെച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് പി.സി മുക്കിനു സമീപംവെച്ചാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

