Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസി.ഡി.എമ്മിൽ...

സി.ഡി.എമ്മിൽ കള്ളനോട്ട്​ നിക്ഷേപിച്ച സംഭവം: രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
Incident of depositing counterfeit notes in CDM: Two more arrested
cancel
camera_alt

പിടികൂടിയ പ്രതികൾ

മ​റ​യൂ​ർ: സി.​ഡി.​എം മെ​ഷീ​നി​ൽ ക​ള്ള​നോ​ട്ട്​ നി​ക്ഷേ​പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​യി. തേ​നി കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി പ്ര​ഭു (43) കു​മ​ര​ലിം​ഗം സ്വ​ദേ​ശി ഹ​ക്കീം (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​വ​മ്പ​ർ 11നാ​ണ്​ മ​റ​യൂ​ർ എ​സ്.​ബി.​ഐ ശാ​ഖ​യി​ൽ സി.​ഡി.​എം മെ​ഷീ​നി​ൽ 500രൂ​പ​യു​ടെ 79 ക​ള്ള​നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ച്ച​ത്.

തു​ട​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ മ​റ​യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും അ​ക്കൗ​ണ്ട് ന​മ്പ​റും പ​രി​ശോ​ധി​ച്ച്​ മ​റ​യൂ​രി​ന് സ​മീ​പം വാ​ഗ​വ​ര പ​ജാ​ർ ഡി​വി​ഷ​നി​ൽ ക​നി​രാ​ജി​നെ (43) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ് ക​ള്ള​നോ​ട്ട് എ​ത്തി​യ​തെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​മാ​ണ​കേ​ന്ദ്രം ക​ണ്ടെ​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദി​ണ്ഡു​ഗ​ൽ ന​ത്തം സ്വ​ദേ​ശി​ക​ളാ​യ രാം​കു​മാ​ർ അ​ഴ​ക​ൻ, പു​തു​ക്കോ​ട്ട ഓ​ണം​കൂ​ടി പ​ഴ​നി​കു​മാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്രി​ന്റ​റി​ൽ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ ​ ര​ണ്ടു​പേ​രെ​ക്കൂ​ടി അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി സ്പെ​ഷ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ടി.​കെ. ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ടി.​ഡി. മു​കേ​ഷ്, മ​റ​യൂ​ർ എ​സ്.​എ​ച്ച്.​ഒ ടി.​സി. മു​രു​ക​ൻ, എ​സ്.​ഐ പി.​ജി. അ​ശോ​ക്​​കു​മാ​ർ, എ.​എ​സ്.​ഐ ബോ​ബി എം. ​തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ എം.​എ​സ്. സ​ന്തോ​ഷ്, സ​ജു​സ​ൺ, അ​നു​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CDMcounterfeit notes
News Summary - Incident of depositing counterfeit notes in CDM: Two more arrested
Next Story