Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മില്ലുടമയെ ആക്രമിച്ച് പണം കവർന്ന സംഭവം: പ്രതി പിടിയിൽ

text_fields
bookmark_border
മില്ലുടമയെ ആക്രമിച്ച് പണം കവർന്ന സംഭവം: പ്രതി പിടിയിൽ
cancel
camera_alt

പ്രി​ൻ​സ്

പൂക്കോട്ടുംപാടം (മലപ്പുറം): ഓയിൽ ആൻഡ് ഫ്ലവർ മില്ലുടമയെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി മേൽപത്തൂർ ആഞ്ചലിൽ പ്രിൻസിനെയാണ് (25) പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ ജയകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് പൂക്കോട്ടുംപാടത്തെ മില്ലിൽ പ്രതി അതിക്രമിച്ച് കയറി കടയുടമയെ ആക്രമിച്ച് മേശവലിപ്പിലുള്ള പണം കവർന്നത്. മോഷ്ടിച്ച സ്കൂട്ടറിലാണ് കവർച്ചക്കെത്തിയത്. സ്കൂട്ടർ മോഷ്ടിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൃശൂർ ജില്ലയിൽ പല കളവുകേസിലും ഉൾപ്പെട്ട വ്യക്തിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൂടുതൽ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദേശപ്രകാരം മലപ്പുറം ജില്ല ആന്റി നർകോട്ടിക് സ്ക്വാഡ് ചോദ്യം ചെയ്തുവരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Incident of attacking mill owner and robbing money-Suspect arrested
Next Story