Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച സംഭവം: മകൻ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
പിതാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച സംഭവം: മകൻ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ
cancel

മൂവാറ്റുപുഴ: വീട്ടിൽ കയറി പിതാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച സംഭവത്തിൽ മകൻ ഉൾപ്പെടെ നാലുപേരെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മകനും സുഹൃത്തുക്കളും എത്തിയ ബൈക്ക് മറിഞ്ഞുവീണത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഇവർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കളത്തൂർ കാവുംപടി ഭാഗത്തുള്ള കനാൽ ബണ്ട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആക്രമിക്കാൻ എത്തിയവർ ലഹരി സംഘത്തിൽ ഉള്ളവരാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Incident of assault on father and family members
Next Story