Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ഡ്രൈവറെ മർദിച്ച സംഭവം: ആംബുലൻസ്​ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ഡ്രൈവറെ മർദിച്ച സംഭവം:  ആംബുലൻസ്​ ഡ്രൈവർ അറസ്റ്റിൽ
cancel

കാ​യം​കു​ളം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടാം​പ്ര​തി ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം വ​ള​യ​ക്ക​ക​ത്ത് വീ​ട്ടി​ൽ രാ​ഹു​ലി​നെ​യാ​ണ്​ (27) കാ​യം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 5.45നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് കു​ന്ന​ത്താ​ലും​മൂ​ടി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​റി​ന് ഓ​വ​ർ ടേ​ക്ക് ചെ​യ്ത് പോ​കാ​ൻ സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് സൂ​പ്പ​ർ ഫാ​സ്റ്റ്​ ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​ന്നാം പ്ര​തി​ പു​ള്ളി​ക്ക​ണ​ക്ക് സ്വ​ദേ​ശി മാ​ഹി​ൻ ഒ​ളി​വി​ലാ​ണ്.

കാ​യം​കു​ളം എ​സ്.​ഐ ശ്രീ​കു​മാ​ർ, പൊ​ലീ​സു​കാ​രാ​യ രാ​ജേ​ന്ദ്ര​ൻ, സു​നി​ൽ, ഫി​റോ​സ്, പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജ്യൂ​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assaultedksrtc driver
News Summary - Incident in which KSRTC driver was assaulted Ambulance driver arrested
Next Story