Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
crime scene
cancel
Homechevron_rightNewschevron_rightCrimechevron_rightയു.പിയിൽ കമിതാക്കളെ...

യു.പിയിൽ കമിതാക്കളെ ബന്ധുക്കൾ വെടിവെച്ചുകൊന്നു; യുവാവിന്‍റെ മൃതദേഹം ഒഴിഞ്ഞ സ്​ഥലത്ത്​ തള്ളി

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശി​ൽ കമിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കൾ വെടിവെച്ചുകൊന്നതായി പരാതി. വെള്ളിയാഴ്ച പെൺകുട്ടിയുടെ വീട്ടിലാണ്​ സംഭവം. യു.പി ഷാജഹാൻപുരിലെ നൗഗവൻ നിരോത്തം പ്രദേശത്ത്​ വെള്ളിയാഴ്ചയാണ്​​ ദാരുണ സംഭവം അ​രങ്ങേറിയത്​.

വെടിവെച്ച്​ കൊലപ്പെടുത്തിയ ശേഷം ആശിഷ്​ കുമാറെന്ന യുവാവിന്‍റെ മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയി പ്രദേശത്തെ ക്ഷേത്രത്തിന്​ സമീപം ആളൊഴിഞ്ഞ സ്​ഥലത്ത്​ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എവിടേക്കാണ്​ പോകുന്നതെന്ന്​ പറയാതെ വീടുവിട്ടിറങ്ങിയതായിരുന്നു ആശിഷ്​. വൈകിട്ട്​ അഞ്ചോടെ ആശിഷിന്‍റെ രക്തത്തിൽ കുളിച്ച മൃതദേഹം ക്ഷേത്രത്തിന്​ സമീപത്തുനിന്ന്​ കണ്ടെത്തി.

ആശിഷിന്‍റെ നെഞ്ചിനാണ് വെടിയേറ്റിരുന്നത്​. യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിന്​ പിന്നാലെ അയൽവാസിയായ ഒരു പെൺകുട്ടിയും വെടിയേറ്റ്​ മരിച്ചതായി പൊലീസിന്​ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന്​, പെൺകുട്ടിയുടെ വീട്ടിൽനിന്നുതന്നെ നെഞ്ചിന്​ വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി.

മകനെയും കാമുകിയെയും പെൺകുട്ടിയുടെ പിതാവ്​ കൃഷ്​ണപാലാണ്​ കൊലപ്പെടുത്തിയതെന്ന്​ ആശിഷിന്‍റെ പിതാവ്​ സുഖ്​പാൽ ആരോപിച്ചു. സുഖ്​പാലിന്‍റെ പരാതിയിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

ആശിഷും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്ന്​ പ്രദേശവാസികൾ പറയുന്നു. ആശിഷ്​ വിവാഹിതനും കുട്ടികളുടെ പിതാവുമാണ്​. വെള്ളിയാഴ്ച ആശിഷ്​ രഹസ്യമായി പെൺകുട്ടിയെ കാണാൻ ചെന്നത്​ വീട്ടുകാർ പിടികൂടുകയും ഇരുവരെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. പൊലീസ്​ നായും ഫോറൻസിക്​ സംഘവും പ്രദേശത്ത്​ പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder
News Summary - In UP Couple shot dead at the girls house
Next Story