പമ്പാനദിയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു
text_fieldsവിപിൻദാസ്
ചെങ്ങന്നൂർ: പമ്പാനദിയിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. മുളക്കുഴ പെരിങ്ങാല വിപിൻ സദനത്തിൽ ശിവദാസന്‍റെ മകൻ വിപിൻദാസാണ് (28 ) തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എം.സി റോഡിൽ മുണ്ടൻകാവ് കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽനിന്നുമാണ് പമ്പാനദിയിലേക്ക് ചാടിയത്.
ഓതറയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ വിപിൻദാസ്, രാവിലെ സ്കൂട്ടറിൽ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ എത്തിയ ശേഷം സ്കൂട്ടർ പാലത്തിന്‍റെ കൈവരിയോട് ചേർത്ത് വെക്കുകയും തുടർന്ന് നദിയിലേക്ക് ചാടുകയുമാണ് ഉണ്ടായതെന്ന് സി.സി ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാക്കുന്നു. ചെങ്ങന്നൂർ, ആലപ്പുഴ അഗ്നിരക്ഷാ സേനകളുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളത്തിന്‍റെ തോത് വർധിച്ചതും തടസ്സം സൃഷ്ടിച്ചു. തിരച്ചിൽ ഇന്നും തുടരുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. മാതാവ്: സുജാത. സഹോദരി: മിനി.