പള്ളിയിലെ ഓട്ടുമണി കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ അനിൽ, പ്രസന്നകുമാർ, രതി
കായംകുളം: കാദീശ ഓര്‍ത്തഡോക്സ് പള്ളിയിലെ വര്‍ഷങ്ങൾ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ (46), കാര്‍ത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് പ്രസന്നകുമാർ (52), ഇയാളുടെ പെൺസുഹൃത്ത് പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന രതി (42) എന്നിവരാണ് പൊലീസിെൻറ പിടിയിലായത്.
75 വര്‍ഷം പഴക്കമുള്ളതും 155 കിലോ വരുന്നതുമായ ഓട്ടുമണിയാണ് മോഷ്ടിച്ചത്. രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മണി പാലക്കാട് പട്ടാമ്പിയിലുള്ള ആക്രിക്കച്ചവടക്കാരന് വിൽക്കുകയായിരുന്നു. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

