യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റിൽ
text_fieldsഷാരോൺ
വൈക്കം: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാൾ പിടിയിൽ. ടി.വി. പുരം കിഴക്കേ കണിയാംതറയിൽ കെ.എസ്. ഷാരോണിനെയാണ് (22) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി പതിനാലിന് പുലർച്ച 1.30ഓടെ ചെമ്മനത്തുകര കൽപകശ്ശേരി ഭാഗത്തുവെച്ച് ടി.വി പുരം ചേരിക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. സംഭവത്തിൽ നേരത്തേ ഒരാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈക്കം എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐമാരായ എം. പ്രദീപ് , വിജയപ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വൈക്കം സ്റ്റേഷനില്‍ ക്രിമിനൽ കേസ് നിലവിലുണ്ട്.

