പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍
text_fieldsസുലൈമാൻ
കൂറ്റനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍. ചാലിശ്ശേരി സ്റ്റേഷന് പരിധിയിലെ വാവന്നൂര്‍ ചാലിപ്രം സ്വദേശി സുലൈമാനാണ് (54) അറസ്റ്റിലായത്. 2020ലാണ് പ്രതി പെണ്‍കുട്ടിയെ നാട്ടിലും വിദേശത്തും വെച്ച് പീഡിപ്പിച്ചതത്രെ. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ 2021 ജൂലൈയില്‍ കേസെടുത്തു. ആറു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം പാലാരിവട്ടത്തുനിന്ന് ചാലിശ്ശേരി സി.ഐ കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
എസ്.സി.പി.ഒ അബ്ദുൽ റഷീദ്, ജനമൈത്രി ബീറ്റ് ഓഫിസർ ശ്രീകുമാർ, സി.പി.ഒ അഷ്റഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.