Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​പ്ര​സി​ദ്ധ...

കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ്​ കാ​ക്ക ഷാ​ജി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
kakka shaji
cancel
camera_alt

കാ​ക്ക ഷാ​ജി

താ​നൂ​ർ: മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജ​ന​ലി​നു​ള്ളി​ലൂ​ടെ മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ് ടാ​വ് അ​റ​സ് റ്റി​ൽ. താ​നൂ​ർ ഒ​ട്ടും​പു​റം സ്വ​ദേ​ശി കാ​ക്ക ഷാ​ജി (46) യെ​യാ​ണ് താ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ർ പൊ​ന്നാ​നി എ​ന്നീ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ, ഉ​റ​ങ്ങി​കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ പാ​ദ​സ​ര​വും മാ​ല​യും വ​ള​യും മ​റ്റ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ജ​ന​വാ​തി​ൽ വ​ഴി മോ​ഷ​ണം ന​ട​ത്തി​യ കു​റ്റ​ത്തി​ന് ഈ ​വ​ർ​ഷം ഷാ​ജി​യെ താ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു.

അ​തി​ന് ശേ​ഷം ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി മൂ​ന്ന് മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പ് സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തേ​ഞ്ഞി​പ്പാ​ലം, പ​ര​പ്പ​ന​ങ്ങാ​ടി, താ​നൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​െൻറ നി​ർ​ദേ​ശ പ്ര​കാ​രം താ​നൂ​ർ ഡി.​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ജെ. ജി​നേ​ഷ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. ശ്രീ​ജി​ത്ത്‌, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ലേ​ഷ്, സ​ബ​ദ്ദീ​ൻ ആ​ൽ​ബി​ൻ, ഷി​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സ​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തി​രൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ, കു​ന്നം​കു​ളം, ച​ങ്ങ​രം​കു​ളം എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 50ഓ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തേ​ഞ്ഞി​പ്പാ​ലം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന സ്ത്രീ​യു​ടെ​യും കു​ട്ടി​യു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefarrest
News Summary - In the arrest of the famous thief Kakka Shaji
Next Story