നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ
text_fieldsഷാജഹാൻ
പത്തനംതിട്ട: പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരമുള്ള നടപടിക്ക് വിധേയനാവുകയും ചെയ്ത യുവാവ് കഞ്ചാവുമായി പത്തനംതിട്ട പൊലീസിന്റെ പിടിയിലായി.
കുലശേഖരപതി മൂലക്കൽ പുരയിടം മുഹമ്മദ് അലിയുടെ മകൻ ഷാജഹാനാണ് (37) 80 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടു മണിക്കുശേഷം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പൊലീസിനെ കണ്ട് കൈയിലിരുന്ന പൊതി വലിച്ചെറിയാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് പൊതിയിൽ കഞ്ചാവാണെന്ന് മനസ്സിലായത്. എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

