ബൈക്കിൽ രഹസ്യ അറകളിൽ കടത്തിയ പണം പിടികൂടി
text_fieldsപെരിന്തല്‍മണ്ണ: രണ്ടു ബൈക്കുകളുടെ രഹസ്യ അറകളില്‍ കടത്തിക്കൊണ്ടുവന്ന 1.14 കോടി രൂപ പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി തൂത പാലത്തിനടുത്തു നിന്നാണ് പണം കണ്ടെടുത്തത്. തൂത വാഴേങ്കട സ്വദേശികളായ ദില്‍ഷാദ് മന്‍ഹർ (31), റിയാസ് (30) എന്നിവരില്‍ നിന്നാണ് എസ്.ഐ സി.കെ. നൗഷാദിെൻറ നേതൃത്വത്തിലുള്ള സംഘം പണം പിടിച്ചെടുത്തത്. പിടികൂടിയ പണം മേല്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി. പണത്തിെൻറ ഉറവിടം കോടതിയില്‍ തെളിയിക്കാനായാല്‍ വിട്ടുനല്‍കും. അല്ലാത്തപക്ഷം നികുതി കണക്കാക്കി ബാക്കി പണമാണ് നല്‍കുക.
തുടര്‍ നടപടികള്‍ക്കായി എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും (ഇ.ഡി.). റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എസ്.ഐക്ക് പുറമേ പ്രത്യേക അന്വേഷണ സംഘത്തിലെ ദിനേശന്, അനീഷ്, വിപിന്‍ ചന്ദ്രന്, പ്രമോദ്, പ്രഭുല്‍, അഷ്റഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

