Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
In Mumbai Advocate attacked with swords, rods Three arrested
cancel
Homechevron_rightNewschevron_rightCrimechevron_rightനഗരമധ്യത്തിൽ അഭിഭാഷകനെ...

നഗരമധ്യത്തിൽ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്​ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border

മുംബൈ: നഗരത്തിൽ നറുറോഡിൽവെച്ച്​ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്​ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ 16ഓളം പേർ പ്രതികളാണ്​.

അഭിഭാഷകൻ അക്രമ സ്​ഥലത്തുനിന്ന്​ രക്ഷപ്പെട്ടുവെങ്കിലു​ം ഗുരുതരമായി പരിക്കേറ്റിരുന്നു​. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്​ അ​േദ്ദഹം. ആൾക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട്​ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അഭിഭാഷകനെ ചിലർ രക്ഷപ്പെടുത്താൻ ​ശ്രമിച്ചെങ്കിലും അവരെയും അക്രമികൾ മർദിക്കുകയായിരുന്നു.

അക്രമത്തിൽ എം.എച്ച്​.ബി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഭൂമി തർക്കമാണ്​ അക്രമത്തിൽ കലാശിച്ചതെന്നാണ്​ വിവരം. പ്രതികളായ മൂന്നു​പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കലാപത്തിനും കൊലപാതക ശ്രമത്തിനും കേസ്​ രജിസ്റ്റർ ചെയ്​തതായും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder attemptCrime News
News Summary - In Mumbai Advocate attacked with swords, rods Three arrested
Next Story