Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 6:47 AM GMT Updated On
date_range 13 July 2021 6:47 AM GMTകുടുംബവഴക്കിനിടെ മദ്യപനായ ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു
text_fieldsബംഗളൂരു: കർണാടകയിൽ കുടുംബവഴക്കിനിടെ മദ്യപനായ ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു. കലഹത്തിൽ ഇടപ്പെട്ട ഭാര്യാമാതാവിനെ മർദിക്കുകയും ചെയ്തു. കർണാടക ധർവാഡിലെ അമിനഭവി ഗ്രാമത്തിലാണ് സംഭവം.
ഉമേഷ് ഗംഗുഡാരിയാണ് പ്രതി. മദ്യത്തിന് അടിമയായ ഇയാൾ നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നു. പതിവുേപാലെ കഴിഞ്ഞദിവസമുണ്ടായ വഴക്കിനിടെ മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ഭാര്യ ഗീതയുടെ മൂക്ക് മുറിക്കുകയായിരുന്നു.
ഗീത മാതാവിനൊപ്പമാണ് താമസം. ഇയാളെ തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ശേഷം പ്രതി കടന്നുകളഞ്ഞു.
സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഗീതയെയും മാതാവിനെയും ആശുപത്രിയിലാക്കി. പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.
Next Story