Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
In Indore Stabbing Over Rs 70, Shop Owner Dead, Several Injured
cancel
Homechevron_rightNewschevron_rightCrimechevron_right70 രൂപയെ ചൊല്ലിയുണ്ടായ...

70 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ കടയുടമയെ തലക്കടിച്ച്​ കൊലപ്പെടുത്തി

text_fields
bookmark_border

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 70 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ കടയുടമയെ കൊലപ്പെടുത്തി. കടയുടമായ പിന്‍റു ​ദുബെയാണ്​ കൊല്ലപ്പെട്ടത്​.

മദ്യപിച്ചെത്തിയ രണ്ടുപേരുമായുണ്ടായ തർക്കത്തിന്​ പിന്നാലെ പിന്‍റുവിന്‍റെ തലക്ക്​ അടിക്കുകയും കത്തികൊണ്ട്​ കുത്തി​ കൊലപ്പെടുത്തുകയുമായിരുന്നു. ഒരു പ്രതിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

ശനിയാഴ്ച പിന്‍റുവിന്‍റെ കടയിലെത്തി രണ്ടു പ്രതികളും സിഗരറ്റ്​ വാങ്ങിയിരുന്നു. എന്നാൽ പണം നൽകാൻ തയാറായില്ല. ഇതുമായി ബന്ധപ്പെട്ട്​ തർക്കമുണ്ടാകുകയും ചെയ്​തു. പിന്നീട്​ ഇരുവരും മടങ്ങിപോകുകയും ചെയ്​തു.

എന്നാൽ, ഞായറാഴ്ച പ്രതികൾ രണ്ടുപേരും മദ്യപിച്ച്​ കടയിലെത്തുകയായിരുന്നു. തുടർന്ന്​ വീണ്ടും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ പിന്‍റുവിനെ ഇരുമ്പ്​ വടികൊണ്ട്​ തലക്കടിക്കുകയും ശേഷം കുത്തുകയുമായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്‍റുവ​ിനെ ആക്രമിച്ച ശേഷം തൊട്ടടുത്ത ചെരുപ്പ്​ കടക്കാരനായ വിജയ്​ സോളങ്ക​ിയെയും വഴിയാത്രക്കാരെയും പ്രതികൾ ആക്രമിച്ചു. വാഹനങ്ങൾക്ക്​ ​േകടുപാടുകൾ വരുത്തുകയും ചെയ്​തു.

അക്രമത്തിന്​ ശേഷം പ്രതികൾ ഇരുമ്പ്​ ദണ്ഡുമായി നിൽക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾ ബന്ധുക്കളാണെന്നും ഒരാളെ കസ്​റ്റഡിയിലെടുത്തതായും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIndoreMurder
News Summary - In Indore Stabbing Over Rs 70, Shop Owner Dead, Several Injured
Next Story