
ദമ്പതികളെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭാര്യയുടെ അശ്ലീല വിഡിയോ പകർത്തി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsഗുരുഗ്രാം: ഹരിയാനയിലെ നുഹ് ജില്ലയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി, ഭർത്താവിനെ ക്രൂരമായി മർദിച്ച്, ഭാര്യക്കൊപ്പം നഗ്ന വിഡിയോ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. ജൂലൈ 27നാണ് കേസിന് ആസ്പദമായ സംഭവം.
രോജ്ക മിയോ പൊലീസ് സ്റ്റേഷൻ പരിധിയിലൂടെ ദമ്പതികൾ ബൈക്കിൽ പോകുന്നതിനിടെ നാലുയുവാക്കൾ ചേർന്ന് തടഞ്ഞുനിർത്തുകയും തട്ടിക്കൊണ്ടുപോകുകയും ആയിരുന്നു. ഇരുവരെയും ഒരു മരുഭൂമിയിലെത്തിച്ചശേഷം ഭർത്താവിനെ ക്രൂരമായി മർദിച്ചു. പിന്നീട് ഭാര്യയോടൊപ്പം യുവാക്കൾ അശ്ലീല വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു.
നിശ്ചിത തുക നൽകിയില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നൽകാൻ ദമ്പതികൾ തയാറാകാതെ വന്നതോടെ പ്രതികൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തുടർന്ന് യുവതി രോജ്ക മിയോ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽനിന്ന് വിഡിയോ ഡിലീറ്റ് ചെയ്തതായും മറ്റു രണ്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഡി.എസ്.പി മമ്ത ഖരാബ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
