Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
death
cancel
Homechevron_rightNewschevron_rightCrimechevron_rightദൈവകോപം അകറ്റാൻ തീയിൽ...

ദൈവകോപം അകറ്റാൻ തീയിൽ പഴുപ്പിച്ച ഇരുമ്പ്​ ചങ്ങലകൊണ്ട്​ അടിച്ചു; 25കാരിയുടെ കൊലയിൽ അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border

അഹ്​മദാബാദ്​: ഗുജറാത്തിൽ ദുർമന്ത്രവാദിയും ബന്ധുക്കളും 25കാരിയെ തീയിൽ പഴുപ്പിച്ച ഇരുമ്പ്​ ചങ്ങലകൊണ്ട്​ അടിച്ചുകൊന്നു. ഗുജറാത്തിലെ ദേവഭൂമി ധ്വാരക ജില്ലയിൽ ബുധനാഴ്ചയാണ്​ സംഭവം. ദൈ​വകോപം അകറ്റാനെന്ന പേരിൽ നടത്തിയ ചടങ്ങുകളാണ്​ കൊലക്ക്​ കാരണമായതെന്ന്​ ദേശീയ മാധ്യമങ്ങൾ​ റിപ്പോർട്ട്​ ചെയ്യുന്നു.

സംഭവത്തിൽ ദുർമന്ത്രവാദി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. മിതാപൂർ താലൂക്കിലെ അരംബാദ ഗ്രാമത്തിലെ രമീല സോലങ്കിക്കാണ്​ ജീവൻ നഷ്​ടമായത്​. ബുധനാഴ്ച നവരാത്രി ആഘോഷങ്ങൾക്കായി ഭർത്താവ്​ വാലക്കൊപ്പം ഒകാമധി ഗ്രാമത്തിലെത്തിയതായിരുന്നു യുവതി.

അവിടെയെത്തിയതോടെ രമീല വിറയ്​ക്കാൻ തുടങ്ങി. സമീപത്തുനിന്ന്​ ഇതുകണ്ട ദുർമന്ത്രവാദിയായ രമേശ്​ സോലങ്കി രമീലയുടെ ശരീരത്തിൽ കോപാകുലയായ ദേവത കുടിയേറിയെന്ന്​ വിശ്വസിപ്പിക്കുകയായിരുന്നു. ദൈവകോപം അകറ്റാൻ യുവതിയെ അടിക്കാൻ ആവശ്യപ്പെട്ടു. രമീലയെ അടിച്ചില്ലെങ്കിൽ അവിടെകൂടിയവരെ അവൾ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. വിറകുകൊണ്ടും ചൂടാക്കിയ ഇരുമ്പ്​ ചങ്ങലകൊണ്ടും ബന്ധുക്കളോട്​ യുവതിയെ അടിക്കാനും നിർദേശിച്ചു. തുടർന്ന്​ യുവതി മരിക്കുകയായിരുന്നു -ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു.

യുവതിയുടെ മരണത്തോടെ ഭർത്താവ്​ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട്​ അഞ്ചുപേരെ അറസ്റ്റ്​ ചെയ്​തതായി ​പൊലീസ്​ ഇൻസ്​പെക്​ടർ അറിയിച്ചു. രമേശ്​ സോലങ്കിക്ക്​ പുറമെ രമീലയുടെ ബന്ധുക്കളായ വേർസി സോലങ്കി, ഭവേഷ്​ സോലങ്കി, അർജുൻ സോലങ്കി, മനു സോലങ്കി എന്നിവരാണ്​ അറസ്​റ്റിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderexorcism
News Summary - In gujarat Kin beat woman to death with hot iron chain in exorcism bid
Next Story