Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളുമാറി അക്രമം; നാലുപേർകൂടി പിടിയിൽ

text_fields
bookmark_border
Impersonation violence; Four more arrested
cancel
camera_alt

ആ​ളു​മാ​റി അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​വ​ർ

ശാസ്താംകോട്ട: യുവാവിനെ ആളുമാറി അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ നാലുപേരെക്കൂടി അറസ്റ്റ് ചെയ്തു. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനെ (21) അക്രമിച്ച കേസിൽ പടി. കല്ലട വിളന്തറ നിതിൻ ഭവനത്തിൽ കിച്ചു എന്ന നിഖിൽ രാജ് (22), വിളന്തറ വലിയപാടം അജിത ഭവനത്തിൽ അനന്തു (21), മൈനാഗപ്പള്ളി വേങ്ങപരപ്പാടിയിൽ ലക്ഷ്മി ഭവനത്തിൽ അനീഷ് (21), പോരുവഴി അമ്പലത്തുംഭാഗം അജയഭവനത്തിൽ അപ്പു എന്ന അജയദേവ് (21) എന്നിവരെയാണ് ശാസ്താംകോട്ട സി.ഐ അനുപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പടി. കല്ലട വലിയപാടം ഗുരുമന്ദിരത്തിന് സമീപം അമൃത വിഹാറിൽ മിജ്വൽ (18) വലിയപാടം അമലഗിരി പള്ളിക്ക് സമീപം ഉലകംവിള വടക്കതിൽ അനിൽ ചന്ദ്രൻ (20), വിളന്തറ ഗുരുമന്ദിരത്തിന് സമീപം അനു എന്ന ഉണ്ണി (20), വലിയപാടം അബി ഭവനത്തിൽ അബി ഗോപിനാഥ് (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഒന്നിന് രാത്രി ഒമ്പതോടെ പടി. കല്ലട തോട്ടത്തിൽ കടവിൽ വെച്ചായിരുന്നു അക്രമം.

പടി. കല്ലട പഞ്ചായത്ത് ഗ്രൗണ്ടിൽ കളിക്കാൻ വന്നവർ തമ്മിലെ സംഘർഷത്തിൽ ഉൾപ്പെട്ടയാൾ എന്ന് തെറ്റിദ്ധരിച്ച് ഹരിക്കുട്ടനെ പത്തോളംപേർ ചേർന്ന് അക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹരിക്കുട്ടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Impersonation violence; Four more arrested
Next Story