അനധികൃത മദ്യനിർമാണം: വനം-എക്സൈസ് സംയുക്ത പരിശോധന
text_fieldsവനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് സംഘം പരിശോധന നടത്തുന്നു
പാലോട്: അനധികൃത മദ്യ നിർമാണം കണ്ടെത്തുന്നതിനായി വനം വകുപ്പും എക്സൈസും സംയുക്തമായി വനപ്രദേശങ്ങളിൽ പരിശോധന നടത്തി. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ രമ്യ, വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ പാലോട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന വനപ്രദേശങ്ങളായ മങ്കയം, ഇരുതലമൂഴി, അടിപ്പറമ്പ് വെങ്കട്ടമൂട്, താന്നിമൂട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
മുൻ അബ്കാരി കേസുകളിലെ പ്രതികളുടെ വീടുകളിലും പരിശോധന നടത്തി. പരിശോധനയിൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ വിഷ്ണു, എക്സൈസ് പ്രിവന്റ്റിവ് ഓഫിസർ മനു ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ രാജേഷ്, കൃഷ്ണ സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ് കുമാർ, ഹാഷിം, ലിബിൻ വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ബിസ്മി ഫോറസ്റ്റ് വാച്ചർ മാരായ ജേക്കബ്, നവാസ്, ഡ്രൈവർ ആദർശ് എന്നിവർ പങ്കെടുത്തു.

