അനധികൃത എഴുത്ത് ലോട്ടറി: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂഴിപ്പാടം കേന്ദ്രീകരിച്ച് അനധികൃത എഴുത്ത് ലോട്ടറി നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മൂഴിപ്പാടം സ്വദേശികളായ ഷിനു (38), ശ്രീജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മൂഴിപ്പാടത്തെ വീടിന് സമീപത്തുെവച്ച് വാട്സ്ആപ്പിൽ എഴുത്ത് ലോട്ടറിക്കുള്ള അക്കങ്ങൾ കൈമാറുന്നതിനിടയിൽ അരീക്കോട് എസ്.എച്ച്.ഒ ലൈജുമോൻ, എസ്.ഐ അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തിെൻറ പിടിയിലായത്.എഴുത്ത് ലോട്ടറി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

