Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത വിദേശമദ്യ വിൽപന വ്യാപകം; നാലുപേർ പിടിയിൽ

text_fields
bookmark_border
അനധികൃത വിദേശമദ്യ വിൽപന വ്യാപകം; നാലുപേർ പിടിയിൽ
cancel

ആറ്റിങ്ങൽ: കരിഞ്ചന്തയിലെ വിദേശ മദ്യ വിൽപന വ്യാപകമാകുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ അനധികൃത മദ്യ വിൽപന സംഘങ്ങൾ സജീവമാണ്. മാഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന് മറിച്ചു വിൽക്കുന്നവരും മദ്യ വിൽപനശാല അവധി ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ വേണ്ടി മദ്യം ശേഖരിച്ചുവച്ച് വിൽക്കുന്നവരും ഉണ്ട്.

ഇത്തരം അനധികൃത മദ്യ വിൽപനക്കാർ വഴി വ്യാജമദ്യം വിപണിയിൽ എത്തുവാനുള്ള സാധ്യത ഏറെയാണ്. ഇത് ആശങ്ക വർധിപ്പിക്കുന്നു. എക്സൈസ് പരിശോധനകളിൽ നിരന്തരം അനധികൃത വിദേശ മദ്യ വിൽപനക്കാരെ പിടികൂടുന്നുണ്ട്. നിയമനടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നവർ തന്നെ വീണ്ടും ഇതേ രംഗത്ത് കടന്നു വരുന്നതാണ് പതിവ്. സമീപ ദിവസങ്ങളിൽ വർക്കല ചിറയിൻകീഴ് എക്സൈസ് അംഗങ്ങൾ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാനും പാർട്ടിയും നാവായിക്കുളം കിഴക്ക നേല ഭാഗത്ത് നടത്തിയ പരിശോധനയിൽ ഡ്രൈഡേ ദിവസം മദ്യം വില്പന നടത്തിയ കുറ്റത്തിന് അശോകൻ എന്ന ആളെ 8.7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. മദ്യം വിൽപന നടത്തിയ വകയിൽ ലഭിച്ച 600 രൂപയും പിടിച്ചെടുത്തു. ചിറയിന്‍കീഴ് എകസൈസ് റേഞ്ചിന്റെ കീഴില്‍ ഡ്രൈ ഡേ പരിശോധനയിൽ 107 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കിഴുവിലം പുകയിലത്തോപ്പ് കുറക്കട എന്നീ ഭാഗങ്ങളില്‍ നടന്ന റെയ്ഡിലാണ് കൊടുവാറക്കോണം പണയില്‍ വീട്ടില്‍ വിജയകുമാറില്‍ (53)നിന്ന് 3.5 ലിറ്ററും അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം ചായക്കൂടി പുരയിടം വീട്ടില്‍ സെലിന്‍(60) നിന്ന് 50 ലിറ്ററും, അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം ചായക്കുടിപുരയിടത്തില്‍ മേബിള്‍ റോബര്‍ട്ടില്‍ നിന്ന് 54 ലിറ്ററും പിടികൂടിയത്.

ചിറയിന്‍കീഴ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഡി സന്തോഷിന്റെ നേതൃത്വത്തില്‍ ആണ് ഈ റെയ്ഡ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal Foreign Liquor Sale Rife in Attingal; Four Arrested During Excise Raids
Next Story