Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅന്‍വർ എം.എൽ.എയുടെ...

അന്‍വർ എം.എൽ.എയുടെ ഭാര്യപിതാവിന്‍റെ അനധികൃത നിർമാണം: പൊളിക്കാൻ സമയം നീട്ടി നൽകി ഓംബുഡ്‌സ്മാൻ ഉത്തരവ്

text_fields
bookmark_border
PV Anwar
cancel

അ​രീ​ക്കോ​ട്​​: പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഭാ​ര്യ​പി​താ​വ്​ സി.​കെ. അ​ബ്​​ദു​ല്‍ല​ത്തീ​ഫിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ക്കാ​ൻ ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച്​ ഓം​ബു​ഡ്‌​സ്മാ​െൻറ ഉ​ത്ത​ര​വ്. 2022 ജ​നു​വ​രി 24ന് ​മു​മ്പ് പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​നീ​ക്കി ജ​നു​വ​രി 25ന് ​അ​ടു​ത്ത സി​റ്റി​ങ്ങി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഓം​ബു​ഡ്‌​സ്മാ​ൻ ജ​സ്​​റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ൻ ഉ​ത്ത​ര​വി​ട്ടു.

ഓ​ൺ​ലൈ​ൻ സി​റ്റി​ങ്ങി​ലാ​ണ് ഇ​ക്കാ​ര്യം ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ച​ത്. നേ​ര​േ​ത്ത ന​വം​ബ​ർ 30ന​കം അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​വം​ബ​ർ 28ന​കം പൊ​ളി​ച്ചുനീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ബ്​​ദു​ല്‍ല​ത്തീ​ഫി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ട്​ ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും താ​മ​സ​ക്കാ​ര​നെ അ​റി​യി​ല്ലെ​ന്ന്​ കാ​ണി​ച്ച് നോ​ട്ടീ​സ് മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​ലാ​ണ് ന​ൽ​കി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​യാ​തെ വ​ന്ന​തെ​ന്ന്​ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ലും സാ​വ​കാ​ശം തേ​ടി. എ​ന്നാ​ല്‍, ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ പെ​രു​മാ​റ്റ​ച്ചാ​ട്ടം ബാ​ധ​ക​മ​ല്ലെ​ന്ന് ഓം​ബു​ഡ്‌​സ്മാ​ന്‍ വ്യ​ക്ത​മാ​ക്കി. തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​ആ​ർ. ഓ​മ​ന അ​മ്മാ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV AnwarIllegal constructionck abdul latheef
News Summary - Illegal construction of PV Anwar MLA's father-in-law
Next Story